കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ താത്കാലിക, ദിവസവേതന നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നു സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധമായ ഈ നിർദേശം മാനേജ്മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
ന്യൂനപക്ഷാവകാശങ്ങളും മാനേജ്മെന്റിന്റെ പ്രവർത്തനസ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധത്തിലാണ് ഈ തീരുമാനം. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും സർക്കാർ റദ്ദാക്കണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.